കരിന്തണ്ടനും ചങ്ങലമരവും
ഒമ്പത് ഹെയർപിൻ വളവുകൾ കയറി 14 കിലോമീറ്റർ ദൂരത്തിൽ പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളുടെ വിരുന്നൊരുക്കി വയനാട് ചുരം… നഗരത്തിന്റെ ചൂടും തിരക്കും കടന്ന് കോടമഞ്ഞ് മൂടിയ കയറിയെത്തിയാൽ വയനാടായി. എത്ര ചൂടിലും ഉളളം തണുപ്പിക്കുന്ന ലക്കിടിയിലാണ് ആദ്യമെത്തുക. ഇവിടെ ഒരു കഥയുണ്ട്…. ചരിത്രമുറങ്ങുന്ന വയനാട് ചുരത്തിന്റെ കഥ. വയനാട് ചുരത്തിന്റെ പിതാവായ ‘ കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ കഥ… ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിവെച്ചുകൊന്ന രക്തസാക്ഷിയാണ് കരിന്തണ്ടൻ. ഓരോ വയനാട്ടുകാരനും കരിന്തണ്ടൻ ഒരു വീരനായകനാണ്. ചുരം കയറിയെത്തുമ്പോൾ കരിന്തണ്ടന്റെ ഓർമകളുടെ ശേഷിപ്പുകൾ തെളിഞ്ഞുതുടങ്ങുകയായി. കല്പറ്റയിലേക്കുള്ള നീണ്ട വഴിയിൽ ലക്കിടിയിൽ റോഡിന്റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ച ചങ്ങലമരം. ആത്മാവ് ചങ്ങലകളാൽ ബന്ധിക്കപ്പെട്ടവനായി കരിന്തണ്ടൻ ഇന്നും അവിടെ നിലകൊള്ളുന്നു എന്നാണ് വിശ്വാസം. കരിന്തണ്ടൻതറയുടെ പിറകിലായി മൂപ്പനെ അടക്കംചെയ്ത ശ്മശാനമുണ്ട്. തറയ്ക്കുമുന്നിൽ വന്ന് ആദിവാസികളടക്കമുള്ള ദേശവാസികൾ എന്നും പ്രാർഥിക്കുന്നു. ലക്കിടിവിട്ട് വയനാടൻ കുന്നിറങ്ങുന്ന ഓരോ വേളയിലും യാത്രകൾ സഫലമാവാൻ അവർ ക