Pookode lake


പൂക്കോട് തടാകം


     വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം. തടാകത്തിനു ചുറ്റും ഇടതൂർന്ന വനങ്ങളും മലകളുമാണ്. സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലായാണ് തടാകത്തിന്റെ സ്ഥാനം. ചുറ്റും നടക്കുവാനായി നടപ്പാത തയ്യാറാക്കിയിട്ടുള്ള തടാകത്തിൽ പെഡൽ ബോട്ടുകൾ സവാരിക്കായി ഉണ്ട്. തടാകത്തിൽ നിറയേ നീല ഇനത്തിൽ പെട്ട ആമ്പലുകൾ കാണാം.
പൂക്കോട് തടാകത്തിൽ മാത്രം കാണപെടുന്ന പരൽ മത്സ്യം ആണ് പൂക്കോടൻ പരൽ.
പൂക്കോട് തടാകം

വൈത്തിരിയിലുള്ള ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. ഒരു മീൻ വളർത്തൽ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. വയനാട്ടിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കരകൌശല വസ്തുക്കളും ഇവിടെ വാങ്ങുവാൻ കിട്ടും. 13 ഏക്കറാണ് തടാകത്തിന്റെ വിസ്തീർണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റർ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റർ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.
പൂക്കോട് തടാകം

 കോഴിക്കോട് നിന്നുവരുമ്പോൾ വയനാട് ചുരം കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിടിയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ കല്പറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. 


Comments

Popular posts from this blog

കരിന്തണ്ടനും ചങ്ങലമരവും

കമ്പളനാട്ടി