Wayanad wildlife sanctuary

 വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം





കേരളത്തിലെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമാണ്‌ വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം.കർണാടകത്തിലെ നാഗർഹോള,ബന്ദിപ്പൂർ തമിഴ്നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്കിടയിലായി കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാന വന്യജീവി സങ്കേതം. കേരളത്തിലെ വയനാട് ജില്ലയിലെ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന ഈ വന്യജീവി സംരക്ഷണ കേന്ദ്രം ഇവിടത്തെ ആനകൾക്കും പുലികൾക്കും പ്രശസ്തമാണ്.





കടുവ 


നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ ഇത് 1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്. ബന്ദിപ്പൂർ ദേശീയോദ്യാനം,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിക്കും മൈസൂരിനും ഇടയ്ക്കായാണ് ഈ വന്യജീവി സം‌രക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്.


കവാടം 


വലിപ്പത്തിൽ കേരളത്തിലെ വന്യജീവി സം‌രക്ഷണകേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനമുള്ള ഈ കേന്ദ്രത്തിന്റെ പ്രത്യേകതകൾ കനത്ത സസ്യസമൂഹവും വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആധിക്യവുമാണ്‌. ഇവിടെ ജീവിക്കുന്ന ആദിവാസികളുടെ പാരമ്പര്യങ്ങൾക്ക് അനുസരിച്ചുകൊണ്ടു തന്നെ ശാസ്ത്രീയമായ വന്യജീവി സംരക്ഷണ മാർഗ്ഗങ്ങൾ ഈ ഉദ്യാനം ലക്ഷ്യമിടുന്നു.




ട്രക്കിങ്


Comments

Popular posts from this blog

കരിന്തണ്ടനും ചങ്ങലമരവും

കമ്പളനാട്ടി