Pazhassi tomb
പഴശ്ശികുടീരം മ്യൂസിയം
പഴശ്ശിരാജയുടെ ശവകുടീരമാണ് പഴശ്ശിരാജാ സ്മാരകം എന്നറിയപ്പെടുന്നത്. വിനോദ സഞ്ചാരികളുടെ ഒരു ആകർഷണ കേന്ദ്രമാണ് ഈ സ്ഥലം. വടക്കൻ വയനാടിൽ മാനന്തവാടിയിൽആണ് പഴശ്ശിരാജാവിന്റെ ഈ സ്മാരകം. ഇന്ന് ഇത് ഒരു വിനോദസഞ്ചാര കേന്ദ്രവും ആണ് വിനോദസഞ്ചാരികൾക്കായി ബോട്ട് യാത്ര സൗകര്യങ്ങളും കുട്ടികൾക്കായി വിനോദ വസ്തുക്കളും ഇവിടെ ഉണ്ട്. ഒരു മത്സ്യ വളർത്തൽ കേന്ദ്രവും (അക്വാറിയം) ഇവിടെ ഉണ്ട്. 1805 നവംബർ 30 - ന് വയനാട്ടിലെ മാവിലാംതോട് എന്ന സ്ഥലത്തുവെച്ച് കൊല്ലപ്പെടുകയോ വൈരക്കല്ലു വിഴുങ്ങി അവർക്കു പിടികൊടുക്കാതെ ആത്മഹത്യ ചെയ്യുകയോ ചെയ്തു. ബ്രിട്ടിഷുകാർ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ മാനന്തവാടിയിൽ എത്തിച്ച് സംസ്‌കരിച്ചു. വീരപഴശ്ശി എന്നും കേരള സിംഹം എന്നും അദ്ദേഹം അറിയപ്പെടുന്നു.
പഴശ്ശികുടീരം |
മാനന്തവാടിയിലെ കുടീരം സംരക്ഷിത സ്മാരകമായി പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി 1996 മാര്‍ച്ച് മാസത്തില്‍ ഒരു മ്യൂസിയമായി അത് മാറ്റുകയും ചെയ്തു. വളരെ വിപുലമായ പുരാവസ്തു ശേഖരത്തോടുകൂടി പുതിയ ഒരു മ്യൂസിയം ഇവിടെ 2008-ല്‍ ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. ചരിത്രകാരന്മാരേയും ഗവേഷണ വിദ്യാര്‍ത്ഥികളേയും ആകര്‍ഷിക്കുന്ന രീതിയില്‍ മ്യൂസിയം ഇന്ന് വികസിച്ചു കഴിഞ്ഞു. മാനന്തവാടി നഗരമധ്യത്തില്‍ പ്രകൃതിരമണീയമായ സ്ഥലത്താണ് കുടീരം. കബനീ നദി കുടീരത്തിന്റെ താഴ്‌വാരത്തുകൂടെ ഒഴുകുന്നു. മ്യൂസിയം പരിസരത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഒരു ഉദ്യാനവും സജ്ജീകരിച്ചിട്ടുണ്ട്.
പഴശ്ശികുടീരം |
പഴശ്ശികുടീരം മ്യൂസിയത്തില്‍ നാല് ഗ്യാലറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. പഴശ്ശി ഗ്യാലറി, ട്രൈബല്‍ ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി എന്നിവയാണവ. പഴശ്ശി കലാപം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ പുറപ്പെടുവിച്ച വിവിധ ഉത്തരവുകളുടേയും കത്തിടപാടുകളുടേയും പകര്‍പ്പുകള്‍, പുരാതന ആയുധങ്ങള്‍, വീരക്കല്ലുകള്‍, പ്രാചീന ഗോത്ര സംസ്കൃതിയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങള്‍, വനവാസികളുടെ ഗൃഹോപകരണങ്ങള്‍, ആയുധങ്ങള്‍, അപൂര്‍വ്വ നാണയങ്ങള്‍ തുടങ്ങിയവയെല്ലാം മ്യൂസിയത്തിലെ പ്രദര്‍ശന വസ്തുക്കളാണ്.
Comments
Post a Comment