Chembra peak

 ചെമ്പ്ര കൊടുമുടി

വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി. മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം. വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കുവാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിരിക്കുന്നു. വനസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികൾക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു.


ചെമ്പ്ര കൊടുമുടി

പശ്ചിമഘട്ട മേഖലയിൽപ്പെട്ട വയനാടൻ കുന്നുകളും തമിഴ്നാടിലെ നീലഗിരി കുന്നുകളും, കോഴിക്കോട് ജില്ലയിലെ വെള്ളരിമലയും ചേരുന്ന ഭാഗമാണ് ഇത്. മേപ്പാടിയിൽനിന്നും ചെമ്പ്ര കൊടുമുടിയിലേക്ക് നടപ്പാതയുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിൽ ടൂറിസ്റ്റുകൾക്ക് ഗൈഡുകളും ട്രക്കിംഗ് ഉപകരണങ്ങളും വാടകയ്ക്ക് നൽകുന്നതാണ്.കൊടുമുടിക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.


ഹൃദയസരസ്സ്


ചെമ്പ്ര കൊടുമുടി വരെ ട്രക്കിംഗ് ചെയ്യണമെങ്കിൽ മേപ്പാടി ഫോറസ്റ്റ് ഓഫീസിൽനിന്നും അനുമതി വാങ്ങേണ്ടതാണ്. കൊടുമുടിയുടെ മുകളിലേക്ക് ഉള്ള വഴിയിലുള്ള ഹൃദയ രൂപത്തിലുള്ള തടാകം പ്രധാന ടൂറിസ്റ്റ് ആകർഷണമാണ്. ഈ തടാകം ഒരിക്കലും വറ്റിയിട്ടില്ല എന്നാണു വിശ്വസിക്കപ്പെടുന്നത്. കൊടുമുടിയിലേക്കുള്ള പാതയുടെ മധ്യത്തിലായി ഈ തടാകം കാണാം, തടാകത്തിൽ എത്തിയതിനുശേഷം ഒന്ൻ – രണ്ട് കിലോമീറ്റർ കൊടും വനത്തിലൂടെ വേണം യാത്ര ചെയ്യാൻ. മേപ്പാടി ടൌണിൽനിന്നും എരുമക്കൊള്ളിയിലെ ചായ തോട്ടങ്ങൾക്കിടയിലൂടെ 5 കിലോമീറ്റർ (3 മൈൽ) യാത്ര. മല കയറാനുള്ള പാസ്‌ ഫോറസ്റ്റ് ഓഫീസിൽനിന്നും കരസ്ഥമാക്കാവുന്നതാണ്. മാത്രമല്ല, വേണമെങ്കിൽ ഒരു ഗൈഡിൻറെ സേവനവും ലഭ്യമാകും, അത് വളരെ ഉപയോഗപ്രദമായിരിക്കും. കൊടുമുടിയുടെ മുകളിലേക്കുള്ള ട്രക്കിംഗ് 3 മണിക്കൂർ എടുക്കും, മുകളിൽ എത്തിയാൽ വയനാട് ജില്ല പൂർണമായി കാണാൻ സാധിക്കും. മേപ്പാടി പഞ്ചായത്തിലാണ് ചെമ്പ്ര സ്ഥിതിചെയ്യുന്നത്, കൊല്ലെഗൽ – മൈസൂർ – കോഴിക്കോട് പാതയായ എൻഎച്ച് 212-ൽനിന്നും 11 കിലോമീറ്റർ (7 മൈൽ) ദൂരം.

Comments

Post a Comment

Popular posts from this blog

കരിന്തണ്ടനും ചങ്ങലമരവും

കമ്പളനാട്ടി